Thursday, August 15, 2013




ചിങ്ങം ഒന്ന് .കർഷകദിനം ....!
അന്നേ ദിവസം കൃഷി സംബന്ധമായ ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെടുകയാണ്.



കെ എസ് മിനിയുടെ "ടെറസ്സിലെ കൃഷിപാഠങ്ങൾ"
പ്രസാധനം -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
പച്ചക്കറികൾക്ക് വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ ഓരോ കുടുംബവും നിർബ്ബന്ധമായും ചെയ്യേണ്ടുന്ന ഒരു കാര്യമാണ് സ്വന്തം ആവശ്യ ത്തിനുള്ള പച്ചക്കറികൾ എങ്കിലും കൃഷി ചെയ്യുക എന്നത്. കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്കും അത് സാധ്യമാക്കാൻ കഴിയുന്ന വിധത്തിൽ നമുക്ക് അറിവ് ലഭിക്കുമെങ്കിൽ തീർച്ചയായും അത് സ്വീകരിക്കുകയാണ് വേണ്ടത്.

  (ഓരോ കോപ്പികൾ സ്വന്തമാക്കുവാൻ എല്ലാ സുഹൃത്തുക്കളോടും അഭ്യർഥിക്കുന്നു.
നിങ്ങളുടെ അഡ്രസ്സും ഫോണ്‍ നമ്പറും clsbuks@gmail.com ,അല്ലെങ്കിൽ 
souminik@gmail.com എന്ന ഐ ഡി യിൽ  ഇ-മെയിൽചെയ്യുക.)

     


Thursday, April 25, 2013

പുസ്തകപ്രകാശനം












തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച  ഇസ്മയിൽ കുറുമ്പടിയുടെ നരകക്കോഴി എന്ന കഥാ സമാഹാരം
 ശ്രീ ഷെരിഫ് കൊട്ടാരക്കര,
ശ്രീ ആബിദ് അരീക്കോടന് നല്കിയും,






 



ജിലു ആഞ്ചലയുടെ വേനൽപ്പൂക്കൾ 

 എന്ന കവിതാ സമാഹാരം












ഡോ . അബ്സർ മുഹമ്മദ്‌ ,ശ്രീ റിയാസ് ടി അലിക്ക് നൽകിയും നിർവഹിച്ചു.
2013 ഏപ്രിൽ 2 1 ന് തുഞ്ചൻ പറമ്പിൽ ചേർന്ന ബ്ലോഗേഴ്സ് മീറ്റിൽ വച്ചായിരുന്നു പ്രകാശനം നടന്നത് . നരകക്കോഴി എന്ന പുസ്തകം  മനോജ്‌ രവീന്ദ്രനും, വേനൽപ്പൂക്കൾ മനു നെല്ലായയും സദസ്യർക്ക് പരിചയപ്പെടുത്തി . 

പുസ്തകങ്ങളെപ്പറ്റി :

നരകക്കോഴി

 പ്രവാസ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ് നരകക്കോഴി... പുറംമോടികൾക്കും മായക്കാഴ്ച്ച കൾക്കുമപ്പുറം വെന്തുരുകുന്ന ദിനരാത്രങ്ങളുടെ വിലാപങ്ങൾ നിറഞ്ഞ ഇതിലെ ചിലകഥകൾ നമ്മുടെ നെഞ്ചിൽ തീ കോരിയിടുന്നു . മനുഷ്യജന്മത്തിന്റെ വിചിത്ര രീതികളും വിഹ്വലതകളും മറ്റു ചില കഥകളെ സമ്പന്നമാക്കുന്നു ... ഗൌരവവും തമാശയും കലർന്ന രചനാ ശൈലി . ചെറുതും വലുതുമായ മുപ്പതിലേറെ കഥകളുടെ സമാഹാരമാണ് നരകക്കോഴി.
ബ്ലോഗിൽ മാത്രമല്ല ആനുകാലികങ്ങളിലും എഴുതിത്തെളിഞ്ഞ ഇസ്മയിൽ കുറുമ്പടിയുടെ നരകക്കോഴിക്ക് നിരക്ഷരനെന്ന മനോജ്‌ രവീന്ദ്രനാണ് അവതാരിക എഴുതിയിട്ടുള്ളത് . അലിഫ് ഷാ കുമ്പിടിയുടെ മനോഹരമായ കവർ ഡിസൈൻ .





വേനൽപ്പൂക്കൾ 
ജിലു ആഞ്ചലയുടെ  രണ്ടാമത്തെ കവിതാ സമാഹാരമാണ് വേനൽപ്പൂക്കൾ . ആദ്യ സമാഹാരമായ ഇതൾ കൊഴിഞ്ഞൊരു  നിശാഗന്ധിയുടെ  ഭംഗിയും ആഴവും തുടിപ്പും  ഈ കൃതിയിലും നിലനിർ ത്താൻ    ജിലുവിനു കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട  ഒരു പ്രത്യേകത തന്നെയാണ്  . 
ശ്രീ പി പി ശ്രീധരനുണ്ണിയുടെ പ്രൗഡസുന്ദരമായ അവതാരികയും ശ്രീ കുരീപ്പുഴ ശ്രീകുമാർ ,ശ്രീ മനു നെല്ലായ എന്നിവരുടെ ആസ്വാദനവും വേനൽപ്പൂക്കളുടെ മാറ്റ്‌ വർദ്ധിപ്പിക്കുന്നു . റഫീക്ക് ഡിസൈൻ ആണ് ഇതിന്റെ കവർ  ഡിസൈൻ ചെയ്തിട്ടുള്ളത് .

Friday, April 19, 2013

തീവ്രവാദ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന്റെ നില നിൽപ്പിനെത്തന്നെ
ദോഷമായി ബാധിക്കും . എന്നാൽ പടന്നക്കാരൻ എന്ന ഷബീറലിയുടെ ചിന്തകളിലെ തീവ്രഭാവം കയ്യടിയോടെ സ്വീകരിക്കുകയാണ് നാം. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ പേരെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കുറേപ്പേർ ഈ ലേഖനങ്ങൾക്കു നേരെ വാളുയർത്തിയേക്കാം... അവരെപ്പോലും തന്റെ രചനാവൈഭവത്താൽ തന്നോട് ചേർത്തു നിർത്തി പറയാനുള്ളത് വായമൂടിക്കെട്ടാതെ ഉറക്കെ പറയുവാനുള്ള ഷബീറലിയുടെ ആത്മ വിശ്വാസം പടന്നക്കാരൻ എന്ന ഈ ലേഖന സമാഹാരത്തിൽ ഉടനീളം കാണാം .
ബഷീർ വള്ളിക്കുന്നിന്റെ അവതാരികയും റിയാസ് ടി അലിയുടെ കവർ ഡിസൈനും ഈ പുസ്തകത്തിന്റെ മുതൽക്കൂട്ടാണ്
ഏപ്രിൽ 2 6 നു ദുബായിൽ വച്ച് നടക്കുന്ന പ്രകാശനച്ചടങ്ങിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ എല്ലാ പ്രവാസി സുഹൃത്തുക്കളോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു .

Thursday, April 18, 2013

നരകക്കോഴികൾ


പ്രവാസ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ് നരകക്കോഴികൾ ... പുറം മോടികൾക്കും മായക്കാഴ്ച്ചകൾക്കുമപ്പുറം വെന്തുരുകുന്ന ദിനരാത്രങ്ങളുടെ വിലാപങ്ങൾ ഇതിലെ ചിലകഥകൾ നമ്മുടെ നെഞ്ചിൽ തീ കോരിയിടുന്നു . മനുഷ്യജന്മത്തിന്റെ വിചിത്ര രീതികളും വിഹ്വലതകളും മറ്റു ചില കഥകളെ സമ്പന്നമാക്കുന്നു ... ഗൌരവവും തമാശയും കലർന്ന രചനാ ശൈലി . ചെറുതും വലുതുമായ മുപ്പതിലേറെ കഥകളുടെ സമാഹാരമാണ് നരകക്കോഴികൾ .
ബ്ലോഗിൽ മാത്രമല്ല ആനുകാലികങ്ങളിലും
എഴുതിത്തെളിഞ്ഞ ഇസ്മയിൽ കുറുമ്പടിയുടെ നരകക്കോഴികൾക്ക് നിരക്ഷരനെന്ന മനോജ്‌ രവീന്ദ്രനാണ് അവതാരിക എഴുതിയിട്ടുള്ളത് . അലിഫ്ഷാകുമ്പിടിയുടെ
മനോഹരമായ കവർ ഡിസൈൻ .
2013 ഏപ്രിൽ 21 ന് തുഞ്ചൻപറമ്പിൽ ചേരുന്ന ബ്ലോഗ്‌ മീറ്റിൽ നരകക്കോഴികൾ പ്രകാശിതമാകുന്നു . 
സ്നേഹപൂർവ്വം ക്ഷണിക്കുന്നു

Wednesday, April 10, 2013

പുതിയ പുസ്തകങ്ങൾ


                        വിഷുപ്പൂക്കൾ കൊഴിഞ്ഞു തീരും മുമ്പ് , തളിപ്പറമ്പ് സീയെല്ലെസ്സ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ബ്ലോഗേഴ്സിന്റെ നാല് കൃതികൾ    21 . 4 . 2013 നു    തിരൂരിലെ  
തുഞ്ചൻ പറമ്പിൽ    നടക്കുന്ന ബ്ലോഗേഴ്സ് മീറ്റിൽ വച്ച് വായനക്കാരിൽ എത്തുന്നു .


1 നോവൽ ....... മുത്ത്.... ലീല എം ചന്ദ്രൻ


2 കഥകൾ ...... നരകക്കോഴി ... ഇസ്മയിൽ കുറുമ്പടി

3 കവിതകൾ .... വേനൽപ്പൂക്കൾ .... ജിലു ആഞ്ചല

4 ലേഖനങ്ങൾ ... പടന്നക്കാരൻ ..... ഷബീറലി