Monday, September 8, 2014

6. കെ എസ് മിനി 

കണ്ണൂർ ജില്ലയിലെ കിഴുന്നയിൽ ജനനം. ഇപ്പോൾ ചക്കരക്കൽ എന്ന സ്ഥലത്ത് താമസം. പലയിടങ്ങളിലായി  നീണ്ട  വർഷത്തെ അധ്യാപക ജീവിതം ഒരു പാട് അനുഭവങ്ങൾക്ക് അവസരം ഒരുക്കി. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മിസ്ട്രസ് ആയിരിക്കെ  വിരമിച്ചു.
ഇന്റർനെറ്റിലും ആനുകാലികങ്ങളിലുമായി കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ബ്ളോഗ്, ഫേസ് ബുക്ക്, വിക്കിപീഡിയ ഇവയിൽ സജീവമാണ്. കൂടാതെ കൃഷിയിലും ഫോട്ടോഗ്രാഫിയിലും അതീവതൽപ്പരയാണ്.
ഭർത്താവ് :സി കെ  മുകുന്ദൻ  മാസ്റ്റർ
മക്കൾ: സിമി, സ്മിജ.
മരുമക്കൾ: സുശാന്ത് , അനുരൂപ്. 
ചെറു മക്കൾ : നവശ്രീ ,ശ്രീപാർണവ 

ടെറസ്സിലെകൃഷിപാഠങ്ങള്‍
കൃഷി ഭൂമിയില്ല എന്ന് കാരണം പറഞ്ഞ് കൃഷിയിൽ നിന്നും ഒഴിഞ്ഞുമാറുന്നവർക്കുള്ള വളരെ നല്ല പാഠങ്ങളാണ്  ഈ പുസ്തകം. സ്വന്തം വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ എങ്ങനെ കൃഷിചെയ്യാം എന്നത് ഏറ്റവും ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന 'ടെറസ്സിലെ  കൃഷി പാഠങ്ങൾ ' തികച്ചും ഉപയോഗപ്രദമാണ്.

അവതാരിക മുഹമ്മദ്‌ കുട്ടി ടി ടി 
പ്രകാശനം   ശ്രീ. എം.കെ.പി. മാവിലായി  
 സ്വീകര്‍ത്താവ് ശ്രീമതി നസീറാ ബീഗം
 വേദി   ഗ്രാമപഞ്ചായത്ത്  ചെമ്പിലോട്
തിയതി 17.8.2013  
വില 60 രൂപ 
http://www.indulekha.com/ceeyelles/terracile-krishi-paadangal-farming-k-s-mini

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. ​മിനി ടീച്ചറെ ഇവിടെ പരിചയപ്പെടുത്തിയതിൽ സന്തോഷം
    മലയാളം ബ്ലോഗ്‌ ഉലകത്തിൽ ടീച്ചർക്ക് ഒരു പരിചയപ്പെടുത്തൽ
    ആവശ്യം ഉണ്ടോ എന്ന് സംശയം ഇല്ല തന്നെ,മലയാളം ബ്ലോഗ്‌
    വായനക്കാരെ നർമ്മത്തിൽ പൊതിയുവാൻ ശക്തമായ തൂലികയുടെ ഉടമ
    ടീച്ചറിന്റെ അടുത്തിട ഇറക്കിയ കൃഷിപാഠം തികച്ചും ശ്രദ്ധ പിടിച്ചു പറ്റിയ പുസ്തകം തന്നെ!
    ഇതേപ്പറ്റി ഞാൻ ഒരു അവലോകനം എഴുതിയത് ഇവിടെ വായിക്കുക.

    'ടെറസ്സിലെ കൃഷിപാഠങ്ങൾ’ കെ.എസ്. മിനിയുടെ പുസ്തകത്തിനൊരു അവലോകനം
    ഈ പരിചയപ്പെടുത്തൽ നന്നായി
    വീണ്ടും കാണാം
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  3. Sorry the link is broken, here is the correct link:

    http://arielintekurippukal.blogspot.in/2013/08/blog-post_25.html

    ~ Philip

    ReplyDelete
  4. മിനി ടീച്ചറെ ഇവിടെ കണ്ടതില്‍ സന്തോഷം....

    ReplyDelete