ജൂൺ മഴയ്ക്കൊപ്പം സീയെല്ലെസ് ബുക്സിന്റെ ഒരു പുതിയ നോവൽ കൂടി
പ്രകാശനത്തിന് തയ്യാറായിരിക്കുന്നു..കുവൈറ്റിൽ ജോലിചെയ്യുന്ന പ്രവാസികളായ
നാല്എഴുത്തുകാർചേർന്നെഴു തിയ ഒരു നോവൽ എന്നതാണിതിന്റെ പ്രാധാന്യം.
ഒരുമിച്ചു ആലോചിച്ച്, വ്യത്യസ്ത ചിന്തക ളിലൂടെ ത്രസിപ്പിക്കുന്ന സംഭവങ്ങൾ
ഓരോരുത്തരും സ്വന്തം അനുഭവങ്ങൾ പോലെ മനസ്സിൽ തൊടുംവിധം വളർത്തി ഏറ്റവും
ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്ന നോവലാണ് "ഒട്ടകക്കൂത്ത്." ഇതിന്റെ
രചനാമേന്മയിൽ നാലുപേരും ഒരുപോലെ പ്രശംസ അർഹിക്കു ന്നുണ്ട്. നോവൽ ചരിത്രത്തിൽ
ഇദംപ്രഥമമായ ഈ നോവൽ ലിംക ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം കണ്ടെത്താനുള്ള
നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്ന സന്തോഷവും പങ്കു വെയ്ക്കുന്നു.
സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ
-
►
2012
(1)
- ► 09/02 - 09/09 (1)
-
►
2013
(5)
- ► 04/07 - 04/14 (1)
- ► 04/14 - 04/21 (2)
- ► 04/21 - 04/28 (1)
- ► 08/11 - 08/18 (1)
-
►
2014
(22)
- ► 01/19 - 01/26 (1)
- ► 05/18 - 05/25 (1)
- ► 08/03 - 08/10 (1)
- ► 08/10 - 08/17 (2)
- ► 08/31 - 09/07 (5)
- ► 09/07 - 09/14 (3)
- ► 09/21 - 09/28 (1)
- ► 10/05 - 10/12 (1)
- ► 10/19 - 10/26 (2)
- ► 11/02 - 11/09 (1)
- ► 11/09 - 11/16 (1)
- ► 11/23 - 11/30 (2)
- ► 11/30 - 12/07 (1)
-
►
2015
(2)
- ► 01/25 - 02/01 (1)
- ► 12/27 - 01/03 (1)
-
▼
2016
(15)
- ► 04/10 - 04/17 (1)
- ► 05/22 - 05/29 (3)
- ► 06/12 - 06/19 (1)
- ▼ 06/19 - 06/26 (3)
- ► 07/24 - 07/31 (2)
- ► 07/31 - 08/07 (2)
- ► 09/25 - 10/02 (2)
- ► 10/02 - 10/09 (1)
Tuesday, June 21, 2016
ഒട്ടകക്കൂത്ത്
Labels:
പുസ്തകങ്ങൾ
ലീല എം ചന്ദ്രന് .കണ്ണൂര്‍ ജില്ലയിലെ പുലിക്കുരുമ്പയില്‍ ജനനം. ചെമ്പേരി നിര്‍മ്മല ഹൈസ്കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് , തളിപ്പറമ്പ് സര് സെയ്ദ് കോളേജ് , കോഴിക്കോട് യുണിവേഴ്സിറ്റി , കണ്ണൂര്‍ ചൊവ്വ സെക്ഷണല്‍ ബി എഡ് സെന്റര്‍ എന്നിവിടങ്ങളി ല്‍ വിദ്യാഭ്യാസം. മലയാള ഭാഷാ- സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡും .
കഥ, കവിത,നാടകം,നോവല്‍ എന്നീവിഭാഗങ്ങളില്‍ ഒട്ടേറെ രചനകള്‍ ആനുകാലികങ്ങളിലും ഓണ്‍ ലൈന്‍ മാസികകളിലും പ്രസിദ്ധീകൃതമായി. ആകാശവാണിയില്‍ സ്വന്തം രചനകള്‍ അവതരിപ്പിക്കുന്നു. അവിടുത്തെ ഡ്രാമാ ആര്‍ട്ടിസ്റ്റുമാണ് .ഒന്നിലേറെ ബ്ലോഗുകളുമായി ഇ-ലോകത്തും സജീവം.
സ്വന്തമായി സീയെല്ലെസ് ബുക്സ്,തളിപ്പറമ്പ എന്ന ഒരു പ്രസിദ്ധീകരണ സംരംഭവും ഉണ്ട്.-
കൃതികള്‍
1 അന്തിവിളക്ക്,-നോവല്‍
2 ലൗലിഡാഫോഡില്സ്-നോവല്‍
3 മുത്ത്.-നോവല്‍
4 ദശാസന്ധി {നാടകം),
5 നെയ്ത്തിരികള്‍.കഥകള്‍
6. ദൈവം കല്ലില്‍ എഴുതിയത് (കഥകള്‍ ) 7 പാടിരസിക്കാം (കുട്ടിക്കവിതകള്‍ )
കൂടാതെ ദലമര്‍മ്മരങ്ങള്‍, മൌനജ്വാലകള്‍ , ചിരുകകള്‍ ചിലയ്ക്കുമ്പോള്‍, വിത്തും പത്തായവും,101 കവികള്‍ കവിതകള്‍, 101 മഴക്കവിതകള്‍ ,കാവ്യ സദ്യ , ഹരിശ്രീക്കവിതകള്‍, സാക്ഷ്യപത്രങ്ങള്‍, നേരുറവുകള് , ഭാവാന്തരങ്ങള്‍, ഞാന്‍ പുണ്യവാളന്, കാവ്യാകാശത്തിലെ പറവകള്‍ , ഗ്രീഷ്മജ്ജ്വാലകള്‍ തുടങ്ങിയ കവിതാ-കഥാ സമാഹാരങ്ങളില്‍ പങ്കാളിത്തം.
Subscribe to:
Post Comments (Atom)
ആശംസകള്‍
ReplyDeleteനന്ദി
Delete